
തിരുവനന്തപുരം: താൻ പെൻഷൻ തട്ടിയെടുത്തെന്ന് ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മാനത്തിന് ഇത്രയധികം കോട്ടം മുമ്പുണ്ടായിട്ടില്ല. മാദ്ധ്യമങ്ങളോട് പ്രതികരിച്ച ശേഷം ശ്രീമതി വിങ്ങിപ്പൊട്ടി. എ.കെ.ജി സെന്ററിനു മുന്നിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും വനിതാമാദ്ധ്യമ പ്രവർത്തകരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കൃഷ്ണൻ എന്ന മുൻ എം.എൽ.എയുടെ ഭാര്യയായി അഭിനയിച്ച് പി.കെ. ശ്രീമതി കുടുംബ പെൻഷൻ തട്ടിയെടുത്തെന്നാണ് സ്വകാര്യ ചാനലും ചില യുട്യൂബ് ചാനലുകളും പ്രചരിപ്പിച്ചത്. 50 കൊല്ലമായി പൊതു പ്രവർത്തന രംഗുണ്ട്. പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഇങ്ങനൊരു എം.എൽ.എയുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇല്ലെന്നാണ് അറിഞ്ഞത്.
17 വയസ് മുതൽ പൊതുരംഗത്തുള്ള തന്നെക്കുറിച്ച് പണത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് ആക്ഷേപം. അദ്ധ്യാപകനായ ഭർത്താവ് മരിച്ചപ്പോഴുള്ള പെൻഷൻ വെച്ച് സുഖമായി ജീവിക്കാൻ കഴിയും. താൻ 45 വയസ് വരെ സ്‌കൂളിൽ പഠിപ്പിച്ചു. ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാൻ ഇടകൊടുത്തിട്ടില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സ്‌പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകും. പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |