
കൊച്ചി: ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ അധിഷ്ഠിത ഒ.ടി.പി നിർബന്ധമാക്കിയ റെയിൽവേ നടപടി ഹൈക്കോടതി ശരിവച്ചു. പാൻ കാർഡ് കൂടി ഉപയോഗിക്കാനുള്ള സാദ്ധ്യത ഐ.ആർ.സി.ടി.സി പരിശോധിക്കണം. പാൻ കാർഡ് വഴിയും ഒ.ടി.പി വെരിഫിക്കേഷൻ സാദ്ധ്യമാണെന്ന് ഹർജിക്കാരൻ വാദിച്ചതിനാലാണ് അതും പരിഗണിക്കാൻ നിർദ്ദേശിച്ചത്.
ഓഫ്‌ലൈനായി ടിക്കറ്റ് എടുക്കുന്നവർക്ക് ആധാർ നിർബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൊടുങ്ങല്ലൂർ സ്വദേശി ബഹാദൂർ ഷാ നാസിറലി സമർപ്പിച്ച പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
വ്യാജ ബുക്കിംഗുകളും ഏജന്റുമാരുടെ ഇടപെടലുകളും തടയാനാണ് തത്കാലിന് ആധാർ ഒ.ടി.പി ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു. ഇത് ഒരു തവണ മാത്രം ചെയ്യേണ്ട നടപടിയാണ്. ടിക്കറ്റിലെ യാത്രക്കാർക്കെല്ലാം ആധാർ വേണമെന്ന് നിബന്ധനയില്ല. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നവർക്ക് ആധാർ നിർബന്ധമല്ല. അതേസമയം ഓൺലൈൻ ബുക്കിംഗിന് ആധാർ വിവരങ്ങൾ നിർബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |