SignIn
Kerala Kaumudi Online
Friday, 12 June 2026 2.54 AM IST

കേരളയിൽ ബിരുദം

ku

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ,എയ്ഡഡ്,സ്വാശ്രയ കോളേജുകളിലെയും യു.ഐ.ടി,ഐ.എച്ച്.ആർ.ഡി സെന്ററുകളിലേയും 2026-27 അദ്ധ്യയന വർഷ ബിരുദ കോഴ്സ് പ്രവേശനത്തിന് 14 വരെ അപേക്ഷിക്കാം. നാല് വർഷ ബിരുദ പ്രോഗ്രാമാണ്. ഏകജാലകം (Single Window) വഴിയാണ് രജിസ്ട്രേഷൻ.

കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ കോളേജിന്റെയും വെബ്സൈറ്റിൽ. ഒരാൾക്ക് പരമാവധി 20 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം. ജനറൽ/ സംവരണ വിഭാഗങ്ങൾ,സ്പോർട്സ്,മാനേജ്മെന്റ്,ഭിന്നശേഷി,ട്രാൻസ്ജെൻഡർ,ലക്ഷദ്വീപ് തുടങ്ങി എല്ലാ ക്വാട്ടയിലേക്കും ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്രവേശനം വേണ്ട കോളേജുകളും പ്രോഗ്രാമുകളും മുൻഗണനാ ക്രമത്തിൽ നൽകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും പ്രവേശനം നേടണം. അല്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവരെ പരിഗണിക്കില്ല.

സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ച രസീതും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശന സമയം ഹാജരാക്കണം.

വെബ്സൈറ്റ്: https://admissions.keralauniversity.ac.in

2. ഹാൻഡ്ലൂം ടെക്നോളജിയിൽ ഡിപ്ലോമ

സംസ്ഥാന സർക്കാരിന് കീഴിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ (ഐ.ഐ.എച്ച്.ടി) 3 വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. കണ്ണൂർ കൂടാതെ സേലം,ഗഡക് (കർണാടക),വെങ്കിടഗിരി (ആന്ധ്ര) എന്നിവിടങ്ങളിലെ ഐ.ഐ.എച്ച്.ടികളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലും പ്രവേശനം ലഭിക്കും. കണ്ണൂരിൽ ആകെയുള്ള 40ൽ 30 സീറ്റ് കേരളത്തിൽ നിന്നുള്ളവർക്കാണ്. കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് സേലത്ത് 4ഉം,വെങ്കിടഗിരി,ഗഡക് എന്നിവിടങ്ങളിൽ മൂന്ന് വീതം സീറ്റുകളും മാറ്റിവച്ചിട്ടുണ്ട്.

പ്രോഗ്രാമിന് എ.ഐ.സി.ടി.ഇ അംഗീകാരമുണ്ട്. വാർഷിക അപേക്ഷാഫീസ് 8200 രൂപ. പത്താം ക്ലാസ് പാസായിരിക്കണം. ഉയർന്ന പ്രായം 23. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 25 വയസുവരെ അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 16.വെബ്സൈറ്റ്: iihtkannur.ac.in

കണ്ണൂർ ഓഫീസിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിന്റൗട്ട് കണ്ണൂർ ഐ.ഐ.എച്ച്.ടിയിലേക്ക് തപാലിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത,ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്,ജനന സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി,കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA