
കൊച്ചി: കുസാറ്റ് ബി.ടെക് പ്രവേശന പരീക്ഷയിൽ ആലപ്പുഴ നോർത്ത് ആര്യാട് പവിത്രത്തിൽ അഭിനവ് അരുണിന് ഒന്നാം റാങ്ക്. പാലക്കാട് ചെർപ്പുളശേരി അടയ്ക്കാപുത്തൂർ വടക്കേതിൽ നിവേദ് വേണുഗോപാലൻ,കദളിക്കാട് പുത്തൻപുരയ്ക്കൽ ആൽഫ്രെഡ് ജെൻസൺ എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ. ആലുവ ചൊവ്വര ഏത്തക്കുടി ഹൗസിൽ ഋഷഭ് അഭിലാഷിനാണ് പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക്. തൃത്താല തൈക്കാട്ട് വളപ്പിൽ എസ്.നിരഞ്ജൻ രണ്ടാം റാങ്കും.
ഇടുക്കി പെരുമ്പിള്ളിച്ചിറ മുതലക്കോടം വലിയവീട്ടിൽ വി.എസ്. ശ്രീഹരിനാരായണൻ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കും കോട്ടയം മേലുകാവുമറ്റം, പുത്തൻപുരയിൽ ആരോൺ സ്റ്റീഫൻ രണ്ടാം റാങ്കും നേടി.
തൃശൂർ നെട്ടിശേരി മിനി നഗർ മധുശ്രീയിൽ ദയ ശങ്കർ പഞ്ചവത്സര ബി.ബി.എ, എൽഎൽ.ബി (ഓണേഴ്‌സ്)/ ബികോം എൽ.എൽ.ബി (ഓണേഴ്‌സ്)/ ബി.എസ്‌സി എൽ.എൽ.ബി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി. തൃശൂർ കൊരപ്പത്ത് ലെയ്ൻ കൈലാസിൽ ഉത്തര ആർ. കൈമളിനാണ് പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) പ്രവേശനത്തിന് രണ്ടാം റാങ്ക്. കോട്ടയം ബ്രഹ്മമംഗലം തെക്കേകലയിൽ ഐറിൻ സാറ ജോൺ അഞ്ച് വർഷ ബി.ബി.എ, എൽഎൽ.ബി (ഓണേഴ്‌സ്) പ്രവേശനത്തിന് മൂന്നാം റാങ്കും,ബികോം എൽഎൽ.ബി (ഓണേഴ്‌സ്)/ ബി.എസ്‌സി എൽഎൽ.ബി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രവേശനത്തിന് രണ്ടാം റാങ്കും നേടി. ബംഗളൂരു അർബൻ ഇറ്റംഗൂർ റോഡ് പെനിൻസുല പ്രകൃതി വില്ലയിൽ നേഹ എലിസബത്ത് ബി.കോം എൽഎൽ.ബി (ഓണേഴ്‌സ്) പ്രവേശനത്തിന് മൂന്നാം റാങ്കും എറണാകുളം എളമക്കര പേരണ്ടൂർ റോഡ് സംസ്‌കൃതി ഗാർഡൻസ് അമ്മുവിൽ വി. രാംഗോപാൽ പഞ്ചവത്സര ബി.എസ്‌സി എൽഎൽ.ബി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസിന് മൂന്നാം റാങ്കും നേടി.
ഓപ്ഷൻ രജിസ്‌ട്രേഷൻ
കുസാറ്റിൽ ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങി. ബി.ടെക് പ്രോഗ്രാമുകളുടേത് 16ന് തുടങ്ങും. ഇന്റഗ്രേറ്റഡ് എം.എസ്‌സി/എം.സി.എ പ്രോഗ്രാം റിയൽ ടൈം കൗൺസിലിംഗ് 19ന് നടക്കും. വിവരങ്ങൾ https://admissions.cusat.ac.in.
പി.ജി/ഇന്റഗ്രേറ്റഡ് ബി.ബി.എ/ബി.കോം എൽഎൽ.ബി, ബി.എസ്‌സി എൽഎൽ.ബി (ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ/റീ അറേഞ്ച്മെന്റിനുള്ള അവസരം 14വരെയാണ്. വിവരങ്ങൾക്ക്: https://admissions.cusat.ac.in, ഫോൺ: 9778783191, 8848912606.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |