
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഡിറ്റിംഗ് സമയബന്ധിതമായി പൂർത്തിയാക്കാത്തതിന്റെ കാരണം ബോധിപ്പിക്കാൻ ദേവസ്വം ഓഡിറ്റ് ഡയറക്ടർ 24ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 2008-09 കാലയളവിലെ ഓഡിറ്റിംഗ് പോലും ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഓഡിറ്റ് പൂർത്തിയാക്കാൻ സമയം ചോദിച്ച് ഫയൽ ചെയ്ത ഹർജിയാണ് പരിഗണിച്ചത്. 17 വർഷമായി ഓഡിറ്റിംഗ് പൂർത്തിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. ഒരു സാമ്പത്തിക വർഷം അവസാനിച്ച് രണ്ട് മാസത്തിനുള്ളിൽ സർക്കാരിന് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിയമം. തടസങ്ങൾ എന്തൊക്കെയെന്ന് ഡയറക്ടർ വിശദീകരിക്കണം. 2025-26 വരെയുള്ള ഓഡിറ്റിംഗ് എത്ര സമയത്തിൽ പൂർത്തിയാക്കാനാകുമെന്നും അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |