SignIn
Kerala Kaumudi Online
Monday, 05 October 2026 8.57 PM IST

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: അഞ്ചാംദിനം സ്ഥലം സന്ദർശിച്ച് മന്ത്രി ഒജെ ജനീഷ്

READ ENGLISH VERSION
janeesh-
തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിൽ മത്സരങ്ങൾക്കിടെ ഇരുമ്പ് ഷെഡ് തകർന്ന് അപകടമുണ്ടായ സ്ഥലം മന്ത്രി ഒ.ജെ ജനീഷ് സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം : തൃശൂരിൽ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ പന്തൽ തകർന്ന് അപകടമുണ്ടായ സ്ഥലം മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രിയുടെ സന്ദ‌ർശനം. പന്തൽ തകർന്ന അക്വാട്ടിക് കോംപ്ലക്സിൽ മന്ത്രി എത്തി. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിട്ടും സ്ഥലത്ത് എത്താത്തതിൽ വൻവിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എത്തിയത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് അക്വാട്ടിക് കോംപ്ലക്സിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളെ കണ്ട മന്ത്രി നിർമ്മാണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായി പ്രതികരിച്ചു. ശക്തമായ മഴയും കാറ്റം അപകടത്തിനിടയാക്കിയെന്നും അദ്ദേഹം പറ‌ഞ്ഞു. മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചയാണ് അപകട കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കാണെന്ന് മന്ത്രി ആവ‌ർത്തിച്ചു. അദ്ധ്യാപക സംഘടനകളും കായിക അദ്ധ്യാപകരും ചേർന്നാണ് സംഘാടനം നടത്തിയത്. ജനപ്രതിനിധികളെ അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STATE SCHOOL GAMES, STATE SCHOOL GAMES ACCIDENT, OJ JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA