
തിരുവനന്തപുരം: പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ആശയ വിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ലോക്ഭവനിലെ ജീവനക്കാർ ഹിന്ദി പഠിക്കുന്നു. മാഥുറിന്റെ രാജസ്ഥാനി ചുവയുള്ള ഹിന്ദി കേട്ടാൽ പെട്ടെന്ന് മനസിലാവില്ല. പരിപാടികളിൽ ഗവർണർക്ക് ഹിന്ദിയിൽ പ്രസംഗം തയ്യാറാക്കി നൽകേണ്ടത് ലോക്ഭവൻ ഉദ്യോഗസ്ഥരാണ്. ഫയലുകൾ വിശദീകരിക്കേണ്ടതും ഹിന്ദിയിലാണ്. അതിനാലാണ് ജീവനക്കാർ സ്വന്തം നിലയ്ക്ക് ഹിന്ദി പഠിക്കുന്നത്. സർക്കാർ തീരുമാനങ്ങൾ വിശദീകരിക്കാനെത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഇനി ഹിന്ദി പറയേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |