SignIn
Kerala Kaumudi Online
Thursday, 24 September 2026 7.44 AM IST

ബി.ഡി.ജെ.എസിൽ ഭിന്നത രൂക്ഷം, സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു

bdjs

ആലപ്പുഴ: സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു രാജിവച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു. രാജിക്ക് പിന്നിൽ ബി.ഡി.ജെ.എസിലെ ഭിന്നതയാണെന്നാണ് സൂചന. നിലവിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എസ്.എൻ.ഡി.പിയിൽ വിമത നീക്കം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അദ്ധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടിരുന്നു.

2018 ജൂലായിലാണ് സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോർഡ് ചെയർമാൻ പദവി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BDJS, SNDP, SUBHASH VASU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA