SignIn
Kerala Kaumudi Online
Thursday, 24 September 2026 2.40 AM IST

ഉത്തരവ് പാലിച്ചില്ല: വെയർഹൗസിംഗ് എം.ഡി ഹാജരാകണം

1

കൊച്ചി: കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷനിൽ നിന്ന് വിരമിച്ചവരുടെ പരിഷ്കരിച്ച പെൻഷൻ ആനുകൂല്യങ്ങൾ മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. ഉത്തരവ് മനഃപൂർവം അവഗണിക്കുകയാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ തോമസ് സാമുവൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി. ഒക്ടോബർ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എം.ഡി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വെയർഹൗസിംഗ് കോർപ്പറേഷൻ പെൻഷണേഴ്സ് അസോസിയേഷനടക്കം നൽകിയ കോടതി അലക്ഷ്യ ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA