ആലപ്പുഴ: ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ വിളിക്കാറില്ലെന്നും അതുവഴിയുള്ള വരുമാനം കുറഞ്ഞെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് സുരേഷ് ഗോപി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.
'ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. അതുവഴിയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്ത് നിശ്ചയിക്കുന്നോ അതുനടക്കും. ഈ ഉദ്ഘാടനം ഒരു തുടക്കമാണ്. ഉദ്ഘാടകനായി വീണ്ടും എത്താനുള്ള ഒരു തുടക്കമാകട്ടെ ഇതെന്ന് ഞാൻ എനിക്ക് തന്നെ ആശംസിക്കുന്നു.
മറ്റൊരു തിരഞ്ഞെടുക്കപ്പട്ട പ്രതിനിധിക്കും ഇല്ലാത്ത സവിശേഷത എനിക്കുണ്ട്. ഞാൻ ജനിച്ചത് ആലപ്പുഴയിലാണ്. അമ്മയുടെ വീട് തത്തപ്പിള്ളിക്ക് തൊട്ടടുത്ത് കൃഷ്ണൻനായർ വാച്ച് കമ്പനിയുടെ വീടിന്റെ തൊട്ട് തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വലിയ പറമ്പിലുള്ള വീടായിരുന്നു ശിവസദനം എന്ന വീട്. അതൊന്നും ഇപ്പോൾ ഇല്ല. അമ്മയുടെ കുടുംബം വാലടിയിലാണ്.
അപ്പൂപ്പൻ നാരകത്തറക്കാരനാണ്. കുട്ടനാട്ടുകാരനാണോ എന്ന് ചോദിച്ചാൽ ആലപ്പുഴ കുട്ടനാട്ടുകാരനല്ല കോട്ടയം കുട്ടനാട്ടുകാരനാണ്. കൊല്ലത്താണ് പഠിച്ചത്. മൂന്നാം വയസിൽ അച്ഛൻ കൊല്ലത്തേക്ക് കൊണ്ടുപോയി. ഏതാണ്ട് കല്യാണം കഴിഞ്ഞ് 32-ാം വയസിലാണ് ഭാര്യയുടെ നാടായ തിരുവനന്തപുരത്ത് എത്തിയത്. എനിക്ക് എംപിയായി സ്ഥാനം തന്നത് തൃശൂരാണ്. ഈ സവിശേഷത മറ്റേതെങ്കിലും എംപിക്കോ എംഎൽഎയ്‌ക്കോ ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടാകില്ല'- സുരേഷ് ഗോപി വ്യക്തമാക്കി.
Central Minister and actor Suresh Gopi humorously revealed at a private institution's inauguration in Alappuzha that he now rarely receives invitations for such events, leading to a decrease in his income. He expressed no disappointment, seeing the current engagement as a potential restart for his public appearances as an inaugurator.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |