SignIn
Kerala Kaumudi Online
Tuesday, 07 July 2026 7.11 PM IST

'ആരെയും കുറ്റപ്പെടുത്താനില്ല, കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും': മേപ്പാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി

READ ENGLISH VERSION

suresh-gopi
സുരേഷ് ഗോപി

തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാർഥമായി പണിയെടുക്കുന്നവർക്ക് ഇത്തരം അപകടങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരാഴ്ച മുൻപ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടർ നിർദേശം നൽകിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തന്റെ ഓഫീസിൽ ലഭിച്ച അപകടത്തിന്റെ വിവരങ്ങളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും എല്ലാസഹായവും സംസ്ഥാന സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രധാനമന്ത്രി നിലവിൽ വിദേശത്താണെങ്കിലും വിവരങ്ങൾ അദ്ദേഹത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സ്ഥിതിഗതികൾ സ‌ർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഏതെങ്കിലും സാങ്കേതിക സഹായമോ വിദഗ്ധ സേവനമോ ആവശ്യമാണെങ്കിൽ കേന്ദ്രസർക്കാർ അത് നൽകാൻ തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, MEPPADI LANDSLIDE, WAYANAD LANDSLIDE, MEPPADI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA