SignIn
Kerala Kaumudi Online
Saturday, 19 September 2026 6.16 PM IST

ടി.കെ.ജോസ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ, പ്രദീപ് അംഗം

tk

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാനായി മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെയും അംഗമായി വൈദ്യുതി ബോർഡ് മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയറും കെ.എസ്. ഇ. ബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹിയുമായ ബി. പ്രദീപിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു വർഷമോ 65 വയസ് പൂർത്തിയാകുംവരെയോ ആണ് നിയമന കാലാവധി. ഇതോടെ റഗുലേറ്ററി കമ്മിഷനിൽ ചെയർമാനും രണ്ട് അംഗങ്ങളുമായി. കമ്മിഷന് ഇനി പൂർണതോതിൽ പ്രവർത്തിക്കാം.
ആഭ്യന്തര, തദ്ദേശ സ്വയംഭരണ, ജലവിഭവ വകുപ്പുകളുടെ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി.കെ.ജോസ് 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ജൂണിലാണ് വിരമിച്ചത്. കൊമേഴ്സ്യൽ ആൻഡ് പ്ലാനിംഗ് ചീഫ് എൻജിനിയറുടെ അധികച്ചുമതല വഹിച്ചിരുന്നു ബി.പ്രദീപ്. ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T K JOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA