SignIn
Kerala Kaumudi Online
Friday, 18 September 2026 9.49 PM IST

30 കോടിയുടെ ഭാഗ്യവാനെ 26ന് അറിയാം: ഇതുവരെ വിറ്റത് 76,85,650 ടിക്കറ്റുകൾ,​ വ്യാജനെ സൂക്ഷിക്കാൻ മുന്നറിയിപ്പ്

READ ENGLISH VERSION
kerala-lottry

തിരുവനന്തപുരം: തിരുവോണം ബംപർ 2026 ഭാഗ്യക്കുറി നറുക്കെടുപ്പ് 26ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്.അഞ്ജു അറിയിച്ചു. ഇതുവരെ 76,85,650 ടിക്കറ്റുകൾ വിറ്റു. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപന ലക്ഷ്യമിട്ട് ജൂലായ് 20നാണ് തിരുവോണം ബംപർ വിൽപന ആരംഭിച്ചത്. കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.

30 കോടി രൂപയാണ് ഈ വർഷത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ നാല് വർഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിൽ ഇത്തവണ അഞ്ച് കോടിയുടെ വർദ്ധനവാണ് വരുത്തിയത്. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. അതിനാൽ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. പത്ത് വർഷം മുമ്പ് പത്ത് കോടി രൂപയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. ഇത്ര വലിയ സമ്മാനത്തുക നൽകുന്നതു കൊണ്ട് തന്നെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും കാലാകാലങ്ങളായി വർദ്ധന സംഭവിക്കുന്നുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകൾ ബമ്പർ ടിക്കറ്റ് എടുക്കുകയും സമ്മാനങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷവും ടിക്കറ്റ് വിൽപനയിൽ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 30 CRORE LOTTERY, KERALA LOTTERY, LOTTERY RESULT 26TH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA