SignIn
Kerala Kaumudi Online
Saturday, 19 September 2026 2.29 AM IST

'ഒരു ലോകം ഒരു പ്രാർത്ഥന' ഒക്‌ടോബർ 25ന്

1
1

ചേർത്തല: ലോകമെമ്പാടുമുള്ള 10 ലക്ഷം പേർ വിവിധ രാജ്യങ്ങളിലിരുന്ന് ഒരേ സമയം ദൈവദശകം പാരായണം ചെയ്യുന്ന 'ഒരു ലോകം ഒരു പ്രാർത്ഥന' ഒക്‌ടോബർ 25ന് നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ സഹകരണത്തോടെയാണ് ജർമ്മനിയിലെ ശ്രീനാരായണ ഫോറംഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ഈ ആഗോള കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. വൈകിട്ട് 7.15ന് ഗുരുക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഒത്തുചേർന്ന് വെള്ള വസ്ത്രം ധരിച്ച് ദീപം തെളിച്ച് ദൈവദശകം പാരായണം ചെയ്യും. ദൈവദശകം ആഗോള കൂട്ടായ്മയിൽ എസ്.എൻ.ഡി.പി യോഗം യൂണിയനുകളും പോഷക സംഘടനകളും സഹകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA