SignIn
Kerala Kaumudi Online
Saturday, 19 September 2026 1.20 PM IST

'ബെവ്‌കോയേക്കാൾ  കൂടുതൽ  മദ്യമാണ്  വിദ്വാന്റെ  കൈവശം  ഉണ്ടായിരുന്നത്, എന്നിട്ടാണ്  വലിയ  വേദവാക്യങ്ങൾ  പറയുന്നത്'

k-muraleedharan
മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ബെവ്‌കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാദ്ധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകും'- മുരളീധരൻ വ്യക്തമാക്കി. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം മറുപടി നൽകി. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Minister K. Muraleedharan reacted to the arrest of Reporter TV Managing Director Anto Augustine, saying the arrest should not be portrayed as an attack on media freedom. He said journalism cannot be used as a cover for fraud and that the law should take its course.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE, REPORTER TV, K MURALEEDHARAN, MEDIA FREEDOM, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA