SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

35 വർഷത്തിനു ശേഷം മാനദണ്ഡങ്ങൾ പുതുക്കി,​ സിനിമകളിൽ മയക്കുമരുന്ന് ഉപയോഗം: നിയമപരമായ മുന്നറിയിപ്പ് നിർബന്ധം

READ ENGLISH VERSION

aa

ന്യൂഡൽഹി: സിനിമകളിൽ പുകവലിയും മദ്യപാനവും കാണിക്കുമ്പോൾ മാത്രമല്ല മയക്കുമരുന്ന് ഉപയോഗം പ്രദർശിപ്പിക്കുമ്പോഴും നിയമപരമായ മുന്നറിയിപ്പ് നിർബന്ധം. ലഹരിക്കടത്ത് ചിത്രീകരിച്ച രംഗങ്ങളിലും മുന്നറിയിപ്പ് കാണിക്കണം. 'ലഹരിമരുന്നുകൾ ആരോഗ്യം നശിപ്പിക്കുകയും ജയിൽവാസം ഉറപ്പാക്കുകയും ചെയ്യുന്നു. സേ നോ ടു ഡ്രഗ്‌സ്' എന്നാണ് എഴുതി കാണിക്കേണ്ടത്. 35 വർഷത്തിനു ശേഷം ഫിലിം സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ സെൻസർ ബോ‌ർഡ് പുതുക്കിയപ്പോഴാണിത്. കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഫിലിം സർട്ടിഫിക്കേഷനായി അപേക്ഷ നൽകുന്നതിനു മുൻപ് മാർഗനിർദ്ദേശങ്ങൾ അണിയറപ്രവർത്തകർ വായിക്കണമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എസ്.സി) ചെയർമാൻ ശശി ശേഖർ വെംപതി പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ചലച്ചിത്രപ്രവർത്തകർക്കിടയിൽ അവബോധമുണ്ടാക്കാൻ സിനിമാസംഘടനകൾ മുന്നിട്ടിറങ്ങണം.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കേഷൻ

1.യു/എ 7 പ്ലസ്-ഏഴു വയസിന് മുകളിലുള്ള കുട്ടികൾക്ക് കാണാൻ കഴിയുന്ന സിനിമ

2.യു/എ 13 പ്ലസ്-13 വയസിന് മുകളിലുള്ള കുട്ടികൾക്ക് 3.യു/എ 16 പ്ലസ്-16 വയസിന് മുകളിലുള്ളവർക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA