SignIn
Kerala Kaumudi Online
Thursday, 24 September 2026 8.39 AM IST

ഒ.ബി.സി മോർച്ച നൂറു ടാബുകൾ നൽകും

tab

കൊച്ചി : തൃശൂർ ജില്ലയിലെ 100 നിർദ്ധന വിദ്യാർത്ഥികൾക്ക് ടാബ്‌‌ലെറ്റ് വിതരണം ചെയ്യുമെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കുണ്ടെന്ന് ഉറപ്പാക്കാതെ ധൃതിപിടിച്ച് ക്ലാസുകൾ തുടങ്ങിയതിനാൽ പാവപ്പെട്ട നിരവധി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ദേവികയുടെ മരണത്തിന് കാരണമായതും ഇതാണ്. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അഞ്ചുഘട്ടങ്ങളിലായാണ് ടാബ് നൽകുക. കുട്ടികളെ സ്കൂൾ അധികൃതരാണ് നിശ്ചയിക്കുകയെന്നും റിഷി പൽപ്പു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA