SignIn
Kerala Kaumudi Online
Saturday, 16 May 2026 5.11 PM IST

സത്യപ്രതിജ്ഞ: തലസ്ഥാനത്ത് ഗതാഗത ക്രമീകരണമുണ്ട്,​ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക

traffic-regulation

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ അന്ന് രാവിലെ 7 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിംഗ് ഏരിയകളിലാണ് പാർക്ക് ചെയ്യേണ്ടത്.

അനധികൃതമായും ഗതാഗത തടസമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണെന്നും പൊലീസ് അറിയിപ്പ് നൽകി. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾ 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.

ഗതാഗത ക്രമീകരണങ്ങൾ

  • പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജംഗ്​ഷൻ -തൈക്കാട് വഴി പോകേണ്ടതാണ്.
  • പിഎംജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജിവി രാജ–എൽഎംഎസ്-മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജംഗ്​ഷൻ-തൈക്കാട് വഴി പോകേണ്ടതാണ്.
  • ഓവർ ബ്രിഡ്‌ജ് ഭാഗത്ത് നിന്നു സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഫ്ലൈഓവർ വഴി പോകേണ്ടതാണ്. ഓവർ ബ്രിഡ്‌ജ്-തമ്പാനൂർ-മോഡൽ സ്കൂൾ-പനവിള-ബേക്കറി


പാർക്കിംഗ് സ്ഥലങ്ങൾ

  • സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വരുന്ന എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ-ബേക്കറി ജംഗ്​ഷൻ-വാൻറോസ്-ജേക്കബ്‌സ് ജംഗ്​ഷൻ-ഗേറ്റ്-4 വഴി സെക്രട്ടറിയേറ്റിനകത്ത് പാർക്ക് ചെയ്യേണ്ടതാണ്.
  • സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങൾ ആർബിഐ-ബേക്കറി ജംഗ്ഷൻ-വാൻ‌റോസ്-ജേക്കബ്‌സ് ജംഗ്ഷൻ വഴി ഗേറ്റ്-4 ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷം സംസ്കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ക്യാംപസ്, യൂണിവേഴ്സിറ്റി കോളജ് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
  • സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ വരുന്ന പ്രവർത്തകർ, പൊതുജനങ്ങൾ ഗേറ്റ് 2, പുളിമൂട് ആയുർവേദ കോളജ് ജംഗ്​ഷൻ, മോഡൽ സ്കൂൾ ജംഗ്​ഷൻ എന്നിവിടങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
  • സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക-ലോർഡ്‌സ്‌ ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലും കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
  • പ്രവർത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, ജനറൽ ഹോസ്പിറ്റൽ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് കോളജ് ഗ്രൗണ്ട്, എൽഎംഎസ് കോംപൗണ്ട്, ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, ചാല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മോഡൽ സ്കൂൾ കോംപൗണ്ട്, സംഗീത കോളജ് കോംപൗണ്ട്, ആർട്‌സ് കോളജ് കോംപൗണ്ട്, വിമൻസ് കോളജ് കോംപൗണ്ട്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം കോംപൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മൾട്ടിലെവൽ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ‌് (പേ ആന്റ് പാർക്കിങ്), വെളളയമ്പലം വാട്ടർ അതോറിറ്റി കോംപൗണ്ട്, കവടിയാർ സാൽവ്വേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, ടാഗോർ തിയറ്റർ കോംപൗണ്ട്, പിഎംജി - ലോ കോളജ് റോഡ്, കവടിയാർ-കുറവൻകോണം റോഡ് (ഇടത് വശം), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ-കേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളിൽ ഗതാഗത തടസമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.
  • സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോട്ടോർ സൈക്കിളുകളിൽ വരുന്നവർ പുളിമൂട് - ഓവർബ്രിഡ്‌ജ്‌ റോഡ് (ഇരു വശങ്ങളിലും) എകെജി - സ്പെൻസർ റോഡ്, വിജെടി-ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഗതാഗത തടസമുണ്ടാകാത്ത വിധം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAFFIC DIVERSIONS, PARKING, SWEARING CEREMONY, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA