തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ എ ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. കെഎസ്‌ഇബിയുടെ യൂണിഫോം ധരിച്ചവരോടൊപ്പമുള്ള വീഡിയോയാണ് നീക്കം ചെയ്തത്. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മറ്റ് രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും.
വൈദ്യുതി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നിരവധി മീമുകളും ട്രോൾ വീഡിയോകളും പുറത്തിറങ്ങിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഡാൻസ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. രജനികാന്ത് ചിത്രമായ ജയിലർ 2വിലെ 'അല ബോലെ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡാൻസ് വീഡിയോ തയ്യാറാക്കിയത്. തൃശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്തായ അഖിലുമൊത്താണ് എഐ വീഡിയോ നിർമിച്ചത്. ചില സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഇപ്പോഴും ലഭ്യമാണെങ്കിലും താമസിയാതെ ഇവയും നീക്കിയേക്കുമെന്നാണ് വിവരം.
വീഡിയോയിൽ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. 'പുതിയ സാങ്കേതിക വിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനെക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യെക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി'- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Meta has removed an AI-generated dance video featuring Kerala Chief Minister V.D. Satheesan. The viral video, showing him dancing with KSEB employees to a Rajinikanth song, was taken down for violating current Indian IT laws. Created by individuals from Thrissur and Dubai, the content surprised the Chief Minister, who commented on the potential of new technology.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |