
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാർ. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഒരു വർഷം ഒരു കുടുംബത്തിന് 25 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും ക്യാൻസർ ചികിത്സയുമുൾപ്പെടെ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്നോ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നോയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമോ പുതിയ പദ്ധതിയെന്നതും വ്യക്തമല്ല.
മറ്റ് പ്രഖ്യാപനങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |