
തിരുവനന്തപുരം: തൊഴിൽ സുരക്ഷയെ ലേബർ കോഡിലൂടെ കേന്ദ്രം അട്ടിമറിച്ചെന്നും, ഇതിന്റെ ഫലമാണ് ഇപ്പോൾ കോറോ ഹെൽത്തിൽ കാണുന്നതെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. തൊഴിൽ നിയമങ്ങളെ കാറ്റിൽപ്പറത്തി നടത്തുന്ന പിരിച്ചുവിടലുകൾ കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ഐടി അനുബന്ധ സ്ഥാപനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സി.ഐ.ടി.യു അതിശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. കോറോ ഹെൽത്ത് മാനേജ്‌മെന്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ പുറത്താക്കിയത്.. ഈ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരെ ലേബർ കമ്മീഷണറെയും ലേബർ കോടതികളെയും സമീപിക്കാനും, തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് സി.ഐ.ടി.യു നീങ്ങും.കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്ര ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് വി. ഗോപാലഗൗഡ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |