SignIn
Kerala Kaumudi Online
Wednesday, 12 August 2026 4.59 PM IST

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ; അറസ്റ്റിലായ വൈശാഖിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്

vaishakh

കണ്ണൂർ: ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രാദേശിക നേതാവായ രതീശൻ എഴുതിയ കുറിപ്പിൽ വൈശാഖിന്റെ പേര് പരാമർശിച്ചിരുന്നു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ പറയുന്നു.

ഈ മാസം മൂന്നിനാണ് തലശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് രതീശൻ ജീവനൊടുക്കിയത്. വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചെന്ന് കുറിപ്പിൽ പറയുന്നു. എറണാകുളം സ്വദേശിയായ വൈശാഖിനെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്ത് നിന്നാണ്. പണം നൽകിയ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയാൽ വൈശാഖിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും.

English Summary

Youth Congress State Vice President Vaishakh S Darshan was suspended following his arrest for abetment to suicide in the death of BJP local leader Rathish. Police arrested Darshan after Rathish's suicide note alleged he was pressured by job seekers who paid him for railway jobs, money he reportedly gave to Darshan. Rathish was found dead in Thalassery on March 3.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAISHAKH S DARSHAN, BJP LEADER SUICIDE, YOUTH CONGRESS SUSPENSION, KERALA POLITICAL CONTROVERSY, VAISHAKH DARSHAN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA