SignIn
Kerala Kaumudi Online
Saturday, 15 August 2026 1.47 AM IST

മതേതര മൂല്യം കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി

1

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളും വികസന വിരുദ്ധതയും മാറ്റിനിറുത്തി, ഇന്ത്യയെന്ന വികാരം മനസിൽ കെടാവിളക്കായി സൂക്ഷിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ. അനേകം ധീര ദേശാഭിമാനികൾ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യവും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വം നമുക്കുണ്ട്.

'സഹാനുഭൂതിയോടെയുള്ള സദ്ഭരണം' എന്നതാണ് ഈ സർക്കാരിന്റെ നയം. ഭാവിയെ മുന്നിൽക്കണ്ട്, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പുത്തൻ സങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മതേതരത്വം, തുല്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനയും ഇന്ത്യയുടെ ഐക്യവും സംരക്ഷിക്കാൻ നാം മുൻപന്തിയിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 സ​ന്ദ​ർ​ശ​ക​രെ​ ​കാ​ണി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ക​ൾ​ക്കാ​യി​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ലും​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തേ​ക്കും​ ​പോ​കേ​ണ്ട​തി​നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ന് ​അ​ടു​ത്ത​യാ​ഴ്ച​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​സ​ന്ദ​ർ​ശ​ക​രെ​ ​കാ​ണാ​നാ​കി​ല്ല.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA