
കൊച്ചി: എക്സാലോജിക്കും സി.എം.ആർ.എൽ കമ്പനിയും തമ്മിലുള്ള ദുരൂഹ ഇടപാടിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ച വീണാ വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് നൽകും. ഹാജരാകേണ്ട പുതിയ തീയതി ഇന്ന് അറിയിക്കും. ഇന്ന് രാവിലെ 11ന് ഹാജരാകാനായിരുന്നു നിർദ്ദേശം. ആരോഗ്യപ്രശ്നം ഉന്നയിച്ചാണ് ഹാജരാകില്ലെന്ന് ഇ മെയിലിലൂടെ ബുധനാഴ്ച അറിയിച്ചത്. ആവശ്യപ്പെടുന്ന രേഖകളും മറുപടിയും അഭിഭാഷകൻ വഴി നൽകാമെന്നും അറിയിച്ചു. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാം. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ എട്ടു പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |