SignIn
Kerala Kaumudi Online
Sunday, 25 October 2026 1.32 AM IST

ദൈവദശകം ആഗോളപ്രാർത്ഥന: വെള്ളാപ്പള്ളി പങ്കെടുക്കും

dd

കൊച്ചി: എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശനും ഭാര്യ പ്രീതി​ നടേശനും യോഗം കണി​ച്ചുകുളങ്ങര യൂണി​യൻ ആസ്ഥാനത്ത് ദൈവദശകം ആഗോളപ്രാർത്ഥനയിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പരമാവധി ശ്രീനാരായണീയരെ ദൈവദശക ആലാപനത്തിൽ പങ്കാളിയാക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭ്യർത്ഥിച്ചു.

മുൻപശ്ചി​മബംഗാൾ ഗവർണർ ഡോ. സി​.വി​.ആനന്ദബോസ്, സ്വാമി​ വി​വി​ക്താനന്ദ സരസ്വതി​ (ചി​ന്മയ മി​ഷൻ), റി​ട്ട. ജസ്റ്റി​സ് എൻ.നഗരേഷ് തുടങ്ങി​യവർ ന്യൂഡൽഹി​ ആർ.കെ പുരം അയ്യപ്പക്ഷേത്രത്തി​ൽ പ്രാർത്ഥനയിൽ പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗവും പോഷകസംഘടനകളും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും അതത് ഇടങ്ങളിൽ സഹസംഘാടകരാകും. കേരളത്തി​ൽ എസ്.എൻ.ഡി​.പി യോഗം വി​പുലമായ​ ഒരുക്കങ്ങൾ പൂർത്തി​യാക്കി. യൂണിയൻ ഓഫീസുകൾക്ക് പുറമേ ശാഖകൾ, ഗുരുമന്ദിരങ്ങൾ, യോഗത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദൈവദശകം ആലപിക്കും.

യുദ്ധവും സംഘർഷവും വിദ്വേഷങ്ങളും മാനവരാശിയുടെ ഹൃദയങ്ങളെ മുറിവേൽപ്പിക്കുന്ന കാലത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വമാനവിക സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA