SignIn
Kerala Kaumudi Online
Saturday, 04 July 2026 2.38 AM IST

ഓഹരി കൈമാറ്റം:  സർക്കാരിന് അദാനിയുടെ പുതിയ അപേക്ഷ

1

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. സർക്കാർ അനുമതിയോടെ മാത്രം അന്തിമ കരാർ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ പുതിയ നിലപാട്. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദമായ അപേക്ഷ നൽകിയത്. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അപേക്ഷയിൽ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തിനുള്ള പ്രാഥമിക ധാരണയെ കുറിച്ചാണ് സെബിക്ക് നൽകിയ കത്തിൽ പരാമർശിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തി.

 നി​യ​മോ​പ​ദേ​ശം​ ​തേ​ടും

എം.​എ​സ്.​സി​ ​ക​പ്പ​ൽ​ ​ക​മ്പ​നി​ക്ക് ​അ​ദാ​നി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​ക​മ്പ​നി​യു​ടെ​ 13000​ കോ​ടി​യു​ടെ​ ​ഓ​ഹ​രി​ ​വി​ൽ​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടും.​ ​ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തി​ന് ​അ​നു​മ​തി​ ​തേ​ടി​ ​അ​ദാ​നി​ ​സ​ർ​ക്കാ​രി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​ത് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലു​ള്ള​ ​ഉ​ന്ന​ത​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​നി​യ​മ​പ​ര​മാ​ണോ​യെ​ന്നും​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ക​രാ​ർ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​ലം​ഘ​ന​മാ​ണോ​യെ​ന്നു​മാ​വും​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA