കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും വിവരം ഉണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകി. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം.
ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാരായ പതിനഞ്ച് പേർ ക്യാബിനകത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചു.
തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് മന്ത്രി സിദ്ദിഖ്. നിലവിൽ ആറുപേർ നിലവിൽ ചികിത്സയിലാണ്. കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്.
ജില്ലാ കളക്ടർ സ്ഥലത്തെത്തി. സംസ്ഥാന ദുരന്ത അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിനോട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനങ്ങളും രക്ഷപ്രവർത്തനവും ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചെന്നാണ് വിവരം. ആറുപേർ ആശുപത്രിയിലാണ്.
മീനങ്ങാടിയില്‍ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുവെന്ന് വാർഡ് അംഗം അറിയിച്ചു.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിൽ എത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്തെത്തി. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്.
അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സികെ കാസിം പറഞ്ഞു.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണുവെന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിനെ തുടർന്ന് മേപ്പാടി - ചൂരൽ മല റോഡിൽ ഗതാഗതം തടസം ഉണ്ടായി.
ഇന്നലെ വയനാട്ടിൽ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തി.
രണ്ട് പേരെ ആശുപത്രിയിലെത്തിച്ചു. എൻഡിആർഎഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |