
കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ പക്രന്തളം, ചൂരണി, കാരിമുണ്ട പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. പകൽ സമയങ്ങളിൽ പോലും ആന കൃഷിയിടങ്ങളിൽ ഇറങ്ങുന്നു. ജനവാസ മേഖലകളിൽ ആനയുടെ സാന്നിദ്ധ്യം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. മഴക്കാലമായതോടെ പകൽ സമയങ്ങളിൽ പോലും വീടിന് പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. ഇവിടങ്ങളിൽ നാട്ടുകാർ പി.ആർ.ടി ടീം രൂപീകരിച്ച് കാട്ടാനയെ പ്രതിരോധിക്കുകയാണ്. ഇവർക്കാവശ്യമായ ടോർച്ച് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ അനുവദിച്ച് തരണമെന്ന് വനംവകുപ്പിനോട് നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടാനയെ പ്രതിരോധിക്കാൻ സർക്കാർ പ്രത്യേക ആർ.ആർ.ടി സംവിധാനം ഏർപ്പെടുത്തണമെന്നും ശക്തമായ ഫെൻസിംഗ് സ്ഥാപിക്കണമെന്നും കാവിലുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ജി സത്യനാഥ്, ഗ്രാമ പഞ്ചായത്ത് അംഗം റോബിൻ ജോസഫ്, ജോർജ്ജ് വയലിൽ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |