
സർവകലാശാലാ ക്യാമ്പസിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് പഠനവകുപ്പിലെ എം.പി.ഇ.എസ് പ്രോഗ്രാമിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 11ലേക്ക് മാറ്റി. സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 7 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. അന്ന് തന്നെ കായികക്ഷമതാ പരിശോധനയും നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ മലയാളം, ഹിന്ദി, സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
അഞ്ച് ആറ് സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ) ജൂൺ 2026 പരീക്ഷകൾ സെപ്തംബർ 1 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |