
കേരള പ്ലാനിംഗ് ബോർഡിൽ രണ്ടു മാസത്തെ ഇന്റേൺഷിപ്പിന് അവസരം. പി.ജി, പി.എച്ച്ഡിക്കാർക്ക് അപേക്ഷിക്കാം. പി.ജിക്കാർക്ക് 24,000 രൂപയും പി.എച്ച്ഡിക്കാർക്ക് 30,000 രൂപയും പ്രതിമാസം ഫെല്ലോഷിപ്പ് ലഭിക്കും.
യോഗ്യത: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, സോഷ്യോളജി, ഡെവലപ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, അഗ്രിക്കൾച്ചർ, ഡെമോഗ്രഫി, അഗ്രോണമി, എൻവയോൺമെന്റൽ സയൻസ്, സോഷ്യൽ വർക്ക്, ഫിഷറീസ്, എഡ്യുക്കേഷൻ, ലോ, പബ്ലിക് പോളിസി, ആന്ത്രോപ്പോളജി, കമ്യൂണിറ്റി മെഡിസിൻ, ഡെവലപ്മെന്റ് പ്ലാനിംഗ് എന്നീ വിഷയങ്ങളിലോ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർ അല്ലെങ്കിൽ പി.എച്ച്ഡി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
മേഖലകൾ: 19 പ്രധാന മേഖലകളിലാണ് ഇന്റേൺഷിപ് ചെയ്യാനവസരം. അഗ്രിക്കൾച്ചർ ആൻഡ് അലൈഡ് ആക്ടിവിറ്റീസ്, കോ ഓപ്പറേറ്റിവ്സ്, ഡി സെൻട്രലൈസേഷൻ ആൻഡ് ഗുഡ് ഗവേണൻസ്, ഡെമോഗ്രഫി ആൻഡ് കെയർ ഇക്കോണമി, ഡിസാസ്റ്റർ മാനേജ്മെന്റ്, എഡ്യുക്കേഷൻ ആൻഡ് നോളജ് ഇക്കോണമി, എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, ഫിസ്കൽ സ്റ്റേറ്റ് ഒഫ് ദ ഇക്കോണമി ആൻഡ് റെവന്യു മൊബലൈസേഷൻ, ഹെൽത്ത് ആൻഡ് ന്യുട്രീഷ്യൻ, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഐ.ടി, ടൂറിസം ആൻഡ് മൈഗ്രേഷൻ, ലേബർ എംപ്ലോയ്മെന്റ് ആൻഡ് സ്കിൽ ഡെവലപ്മെന്റ്, എം.എസ്.എം.ഇ ആൻഡ് എന്റപ്രണർഷിപ്, പോവർട്ടി ആൻഡ് ലൈവ്‌ലിഹുഡ്, എസ്.സി/എസ്.ടി/മറ്റ് മാർജിനലൈസ്ഡ് വിഭാഗങ്ങൾ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് ഡെവലപ്മെന്റ്, പബ്ലിക് പോളിസി, സംസ്ഥാനത്തിന്റെ വികസനവും ആസൂത്രണവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നീ മേഖലകളിലാണ് ഇന്റേൺഷിപ്.
തിരഞ്ഞെടുപ്പ്: അപേക്ഷയ്ക്കൊപ്പം 1500 വാക്കിന്റെ റിസർച്ച് പ്രൊപ്പോസലും സമർപ്പിക്കണം. വെബ്സൈറ്റിൽ തന്നിരിക്കുന്ന അപേക്ഷാ മാതൃകയിൽ വകുപ്പ് മേധാവിയുടെ ശുപാർശ കത്ത് സഹിതം വേണം അപേക്ഷിക്കാൻ. പ്രൊപ്പോസലിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. intershipspb2026@gmail.com എന്ന ഇ-മെയിലിൽ 20വരെ അപേക്ഷിക്കാം. വിവരങ്ങൾ: spb.kerala.gov.inൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |