SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.02 AM IST

നോർക്ക കെയർ പ്ലസ് ഇൻഷ്വറൻസിന് അപേക്ഷിക്കാം

aa

തിരുവനന്തപുരം: നോർക്ക കെയർ പ്ലസ് ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാൻ ഒരു മാസം കൂടി അനുവദിച്ചതായി നോർക്ക ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 18 ന് നോർക്ക റൂട്ട്സ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അദ്ദേഹത്തിന്റെ ചേംബറിൽ എൻറോൾമെന്റ് ഉദ്ഘാടനം ചെയ്യും. സെപ്തംബർ 18 വരെ അപേക്ഷിക്കാം.

നോർക്ക പ്രവാസി ഐ.ഡി,സ്റ്റുഡന്റ് ഐ.ഡി (വിദേശത്ത്), എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി കേരളീയർ എന്നിവർക്ക് എൻറോൾ ചെയ്യാം. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതികളാണ് നോർക്ക കെയറും കെയർ പ്ലസും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയുമാണ് നൽകുന്നത്. 5 ലക്ഷം,10, 15, 20, 25, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെ 7 വിവിധ സ്ലാബുകളിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോർക്ക കെയർ പ്ലസ് പദ്ധതി. വെബ്സൈറ്റ്: www.norkaroots.kerala.gov.in. വാർത്താസമ്മേളനത്തിൽ നോർക്ക സി.ഇ.ഒ രാജേഷ് മാധവ്,​ജനറൽ മാനേജർ പ്രകാശ് പി.ജോസഫ്,​സെക്ഷൻ ഓഫീസർ രമണി.കെ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA