
ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ അതതു കോളേജുകളിൽ നാളെ നടത്തും.
24, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.ടെക് (2025 അഡ്മിഷൻ, യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം) പരീക്ഷകൾ യഥാക്രമം 25, 29 തീയതികളിലേക്ക് മാറ്റി.
ഒക്ടോബറിൽ നടത്തുന്ന എം.എ റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (പാർട്ട് ടൈം, 2023,2026 ബാച്ച്) ഫൈനൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് ഡബിൾ മെയിൻ (മേഴ്സി ചാൻസ് 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം. എ മാനുസ്ക്രിപ്‌റ്റോളജി ആൻഡ് പാലിയോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 5 മുതൽ നടത്തുന്ന ബി.കോം (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ മൂന്ന്, നാല് സെമസ്റ്റർ (സപ്ലിമെന്ററി 2022, 2021 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |