SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.19 AM IST

പി.എസ്.സി അഭിമുഖം

aa

തിരുവനന്തപുരം; കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (പേഴ്സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ) (കാറ്റഗറി നമ്പർ 657/2022) തസ്തികയിലേക്ക് 9ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

 പാർട്ട് ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (ഹിന്ദി) ( 864/2025-ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് 14ന് പി.എസ്. സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഫോറസ്റ്റ് വാച്ചർ (പ്രത്യേക നിയമനം) (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷ പട്ടികവർഗ ആദിവാസികളിൽ നിന്ന് നേരിട്ടുള്ള നിയമനം) (120/2025) തസ്തികയിലേക്ക് 15, 16 തീയതികളിൽ പി. എസ്. സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

 സർവകലാശാലകളിൽ അസിസ്റ്റന്റ് (454/2025) തസ്തികയിലേക്ക് 14ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ( 571/2025-നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA