SignIn
Kerala Kaumudi Online
Thursday, 23 July 2026 4.51 AM IST

വിദ്യാഭ്യാസ വായ്പയിൽ കേരളത്തിന് കുതിപ്പ്: കെ.വി.ബംഗാർ രാജു

aa

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാപദ്ധതിയായ പി.എം.വിദ്യാലക്ഷ്മി പദ്ധതിയിൽ കേരളത്തിന് വൻ കുതിപ്പാണെന്ന് എസ്.ബി.ഐ കേരള ചീഫ് ജനറൽ മാനേജർ കെ.വി.ബംഗാർ രാജു പറഞ്ഞു. പ്രസ് ക്ളബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ 8937.78 കോടി രൂപയുടെ വായ്പയാണ് വിവിധ ബാങ്കുകൾ ചേർന്ന് നൽകിയിട്ടുള്ളത്. രാജ്യത്ത് രണ്ടാം സ്ഥാനത്താണിത്. ഇതിൽ 90%ഉം എസ്.ബി.ഐ നൽകിയതാണ്. മഹാരാഷ്ട്രയാണ് പി.എം.വിദ്യാലക്ഷ്മി വായ്പയിൽ ഒന്നാമത്. എസ്.എം.ഇ വിഭാഗങ്ങൾക്കും കാർഷിക വായ്പകൾക്കും പരിഗണന നൽകും. പുതുതായി തുടങ്ങിയ വാട്സ് ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 16ഓളം ബാങ്ക് സേവനങ്ങൾ സുഗമമായും ലളിതമായും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രസിഡന്റ് എസ്.ശ്രീകേഷ്,സെക്രട്ടറി പി.ആർ.പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA