SignIn
Kerala Kaumudi Online
Monday, 12 October 2026 1.37 PM IST

'കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയമുണ്ട്, മകളുടെ അന്ത്യകർമം നടത്താൻ പോലും സ്ഥലമില്ലായിരുന്നു, സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണം'

santhosh
ദേവികയുടെ മാതാപിതാക്കൾ

കൽപ്പറ്റ: നെടുമ്പാശേരി അപകടത്തിൽ മിനി കൂപ്പർ ഓടിച്ച സുഹൈൽ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ പിതാവ് സന്തോഷ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകളാണ് കൊല്ലപ്പെട്ടത്. ഇതൊരു സാധാരണ അപകടമല്ല, മനഃപൂർവം ഇടിച്ചതാണോ എന്ന സംശയമുണ്ടെന്നും സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ജോലി കിട്ടി പുതിയൊരു ജീവിതം സ്വപ്‌നം കണ്ട മൂന്ന് കുട്ടികളാണ് ഇല്ലാതായത്. ഈ വീടിന്റെ വിളക്ക് ദേവികയായിരുന്നു. ലോണെടുത്തും സ്വന്തമായുണ്ടായിരുന്ന സ്ഥലം വിറ്റുമാണ് മകളെ പഠിപ്പിച്ചത്. മകളുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള സ്ഥലം പോലും ഇപ്പോൾ ഞങ്ങൾക്കില്ല. കുടുംബ വീട്ടിലാണ് ചടങ്ങുകൾ നടത്തിയത്. മൂന്നുനാല് മാസത്തിന് ശേഷം ഗൾഫിൽ ജോലിക്ക് പോകാനിരുന്നതാണ്. കുടുംബത്തിന്റെ ഏക ആശ്രയം മകളായിരുന്നു. മരിച്ച മൂന്ന് കുട്ടികളും അങ്ങനെയായിരുന്നു. ഇനി ഇങ്ങനെയൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകരുത്.

സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അത്രയും വേഗതയിലാണ് അവൻ വണ്ടിയോടിച്ചത്. കേസ് അട്ടിമറിക്കാൻ അവന്റെ വാപ്പ ഇടപെടുമെന്ന് പറഞ്ഞ അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്. പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. വേണ്ട സഹായം ചെയ്‌തുനൽകാമെന്നാണ് ആഭ്യന്തര മന്ത്രിയും ഞങ്ങളെ അറിയിച്ചത്. മനഃപ്പൂർവം കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന സംശയവും ഞങ്ങൾക്കുണ്ട്.

പഠനത്തിലും കലാപരമായുമെല്ലാം കഴിവുള്ള കുട്ടിയായിരുന്നു ദേവിക. ബിബിഎ ഏവിയേഷൻ കോഴ്‌സിൽ നല്ല മാർക്കോടെയാണ് മകൾ പാസായത്. ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവൾ. നഷ്‌ടപ്പെട്ടുപോയ അവളെ ഞങ്ങൾക്കിനി തിരികെ കിട്ടില്ല. ഇതൊരു സാധാരണ അപകടമല്ല. മനഃപൂർവം ഇടിച്ചതുപോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്' - സന്തോഷ് പറഞ്ഞു.

English Summary

Devika’s father, Santhosh, has demanded murder charges against Suhail Sajeev, who was driving the Mini Cooper involved in the Nedumbassery accident that killed three young people. He alleges that the car was driven at excessive speed and suspects the collision may have been intentional. Devika was her family’s main support and had planned to work in the Gulf. Police are investigating the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY ACCIDENT NEWS, DEVIKA DEATH CASE, SUHAIL SAJEEV MINI COOPER, KERALA ACCIDENT NEWS, NEDUMBASSERY APAKADAM DEVIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA