തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് എതിരായുള്ള നിയമസഭാ പ്രമേയം പാസായി. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയം എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. ബിജെപി അംഗങ്ങൾ എതിർത്തു.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പൂർണമായും നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും, നിലവിലെ പ്രവർത്തനങ്ങൾ കമ്മിഷന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയെന്നും പ്രമേയത്തിൽ പറയുന്നു. വോട്ടർപട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സുതാര്യമായും നിയമപരമായും പ്രവർത്തിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 326 ഉറപ്പ് നൽകുന്ന പൗരന്റെ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. വോട്ടർ പട്ടികയിലെ ക്രമക്കേട് ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമെന്നും പ്രമേയത്തിൽ പറയുന്നു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ സമിതിക്ക് മാത്രമേ സ്വതന്ത്രരായ കമ്മിഷണർമാരെ കണ്ടെത്താനാകൂ. സെലക്ഷൻ കമ്മിറ്റി ഈ രീതിയിൽ പുനഃസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമേയം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന പരമോന്നത കോടതിയുടെ വിധി നിലനിൽക്കെ കേന്ദ്രത്തിന്റെ പുതിയ നിയമം സ്ഥാപനത്തിന്റെ നിഷ്‌പക്ഷത തകർത്തു.
കമ്മിഷന്റെ നിഷ്‌പക്ഷതയിൽ ഗുരുതരമായ സംശയമുയർന്ന സാഹചര്യത്തിൽ ആരോപണ വിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണെന്ന് പ്രമേയം ആവശ്യപ്പെടുന്നു. എസ്‌ഐആറിൽ പെട്ട് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവനാളുകളുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയത്തിൽ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും നിയമസഭ ആവശ്യപ്പെടുന്നു.
A resolution against Chief Election Commissioner Gyanesh Kumar was passed in the Assembly. The resolution, moved by Chief Minister V.D. Satheesan, received support from LDF members, while BJP members opposed it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |