SignIn
Kerala Kaumudi Online
Monday, 12 October 2026 3.55 PM IST

അന്യമതസ്ഥനെ വിവാഹം കഴിച്ചതിനാൽ വീട്ടുകാർ ഉപേക്ഷിച്ചു; പഠിക്കാൻ മിടുക്കി, ജീവിക്കാൻ കൂലിപ്പണിയും ചെയ്തു

READ ENGLISH VERSION
emilda
അഫ്‌സൽ, എമിൽഡ

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പരിയാരം സ്വദേശിയായ എമിൽഡയാണ് (22) മരിച്ചത്. ഈ മാസം ആറിനാണ് എമിൽഡയെ ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ അഫ്‌സലിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനക്കുറ്റവും ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇവർക്ക് ഒരു വയസുള്ള ഒരു കുഞ്ഞുണ്ട്.

മാതാപിതാക്കളുടെ ഏക മകളായിരുന്നു എമിൽഡ. പഠിക്കാൻ മിടുക്കിയായിരുന്നു. പഠിക്കുന്ന കാലത്തായിരുന്നു അഫ്‌സലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള എമിൽഡയുടെ കുടുംബം ഇതരമതസ്ഥനായ അഫ്‌സലുമായുള്ള ബന്ധം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് എമിൽഡ അഫ്‌സലിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വൈകാതെ ഇവർക്ക് കുഞ്ഞും ജനിച്ചു. അഫ്‌സലിന്റെ കുടുംബത്തോടൊപ്പമാണ് എമിൽഡയും കുഞ്ഞും കഴിഞ്ഞിരുന്നത്.

ഇതിനിടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുമുണ്ടായി. സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സൽ എമിൽഡയെ പതിവായി ഉപദ്രവിച്ചിരുന്നു. വീട്ടിൽ നിന്ന് പണം കൊണ്ടുവരാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നിത്യജീവിതത്തിന് പണം കണ്ടെത്താൻ എമിൽഡ കൂലിപ്പണിക്കും പോയിരുന്നു. നിർമാണ ജോലി ഉൾപ്പെടെ ചെയ്തു. തിരികെ വീട്ടിൽ പോകാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും വിവരമുണ്ട്. സുഹൃത്തിന് വാട്‌സാപ്പ് സന്ദേശമയച്ചതിന് ശേഷമായിരുന്നു കുഞ്ഞിന്റെ മുന്നിൽവച്ച് എമിൽഡ ജീവനൊടുക്കാൻ ശ്രമിച്ചത്. മകളുടെ മരണത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയില്ലെന്നും വിവരമുണ്ട്.

English Summary

A 22-year-old woman, Emilda, from Kannur’s Pariyaram, died after being found in a critical condition at her husband Afsal’s house in Chalakudy. Police registered a case against Afsal for abetment of suicide and domestic violence. Reports allege he repeatedly harassed her over dowry demands. The couple, married for two years, have a one-year-old child.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHALAKUDY EMILDA DEATH, EMILDA AFZAL CASE, KERALA DOMESTIC VIOLENCE CASE, DOWRY HARASSMENT KERALA, EMILDA DEATH NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA