SignIn
Kerala Kaumudi Online
Friday, 23 October 2026 3.40 PM IST

സ്കൂൾ കലോത്സവം നഗരസഭ ഒരുക്കങ്ങൾ സജ്ജമായി, 25 വേദികളിൽ രണ്ട് ഷിഫ്ടിലായി 50 ഹെൽത്ത് ഇൻസ്പെക്ടർമാർ

festival

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള നഗരസഭ ഒരുക്കങ്ങൾ സജ്ജമായി.25 വേദികളും 25 അക്കോമഡേഷൻ സെന്ററുകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.യുവജനോത്സവുമായി ബന്ധപ്പെട്ട് ശുചീകരണം,മാലിന്യ സംസ്‌കരണം,കുടിവെള്ള വിതരണം,താമസ സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും നഗരസഭ കൃത്യമായി ആസൂത്രണത്തോടെ ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

സജ്ജീകരിച്ച ക്രമീകരണങ്ങൾ

25 വേദികളിൽ രണ്ട് ഷിഫ്ടുകളിലായി 50 ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിക്കും.100 ഹരിതകർമ്മ സേനാംഗങ്ങൾ, 100 ശുചീകരണത്തൊഴിലാളികൾ എന്നിവരുടെ സേവനം ഉറപ്പാക്കി

25 അക്കോമഡേഷൻ സെന്ററുകളിലും ശുചീകരണം പൂർത്തിയാക്കി എല്ലാ ദിവസവും ഫോഗിംഗ് നടത്തും

അക്കോമഡേഷൻ സെന്ററുകളിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്.വെള്ളം റീഫിൽ ചെയ്യുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തി

വേദികളിൽ നിന്നും അക്കോമഡേഷൻ സെന്ററുകളിൽ നിന്നും ദിവസേന രണ്ടുനേരം സാനിട്ടറി പാഡ് ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ സൗജന്യമായി ശേഖരിക്കുന്നതിനുള്ള സംവിധാനം

കലോത്സവുമായി ബന്ധപ്പെട്ടുള്ള ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്താണ് ഒരുക്കിയിട്ടുള്ളത്.ഈ ഭാഗത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനത്തിനോട് ചേർന്നുള്ള കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിൽ പാർക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് അവിടെ നിന്നും നേരിട്ട് പുത്തരിക്കണ്ടം മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതുവഴി ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനും സാധിക്കും.

പുത്തരിക്കണ്ടത്ത് രാവിലെ 6മുതൽ രാത്രി 12വരെ 3 ഷിഫ്ടുകളിലായി 100 ശുചീകരണത്തൊഴിലാളികളും സേവനത്തിനുണ്ടാകും

60 താത്കാലിക ടോയ്‌ലെറ്റുകൾ പുത്തരിക്കണ്ടത്ത് സ്ഥാപിച്ചു

കുടിവെള്ള വിതരണത്തിനായി 7 വാട്ടർ ടാങ്കറുകൾ

വേദികളിൽ നിന്നും അക്കോമഡേഷൻ സെന്ററുകളിലും നിന്നും ഏത് സമയത്തും സെപ്‌റ്റേജ് മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹന സൗകര്യം

ജൈവമാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള ചുമതല അംഗീകൃത ഏജൻസികൾക്ക്

മലിനജലം പുത്തരിക്കണ്ടത്ത് തന്നെ സംസ്‌കരിക്കുന്നതിന് മൊബൈൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്

പ്ലാസ്റ്റിക്ക് ബോട്ടിലുകളുമായി വരുന്നവരിൽ നിന്നും 10 രൂപ ബോട്ടിൽ അറസ്റ്റ് ഫീസായി വാങ്ങും.തിരികെ പോകുമ്പോൾ അത് നൽകും.

പുത്തരിക്കണ്ടത്തും സെൻട്രൽ സ്റ്റേഡിയത്തും കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA