തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകൾ ധോനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് കുടുംബത്തെ കാണാതായത്.
വീരണകാവ് ശ്രീധർമശാസ്‌താ ക്ഷേത്രത്തിന് സമീപമാണ് ശങ്കർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുടുംബത്തിന് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. വായ്‌പയുമായി ബന്ധപ്പെട്ട് ഇന്നലെ ബാങ്ക് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബം വീട്ടിലില്ലെന്ന് വ്യക്തമായത്.
ശങ്കറിന്റെ മാതാവിനെയും ബാങ്ക് അധികൃതർ ബന്ധപ്പെട്ടിരുന്നു. തുടർന്ന് മാതാവ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ശങ്കറിനെയും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങൾ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A family of three from Poovachal Veeranakaavu in Kattakada has been reported missing since October 6. Shankar, 34, his wife Athira, 27, and their three-year-old daughter are missing. Athira’s mother filed a complaint with Kattakada police. Police have registered a case and launched an investigation, while relatives reportedly cited financial debts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |