മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മലയിൻകീഴ് ആൽത്തറ ഭഗവതി ക്ഷേത്രം, വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പ്രാരത്തുള്ള മുരുകേശൻ എന്നയാളുടെ വീട്ടിലുമാണ് മോഷണശ്രമങ്ങൾ നടന്നത്.
ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചിട്ടുണ്ട്. ശേഷം മറ്റ് ക്ഷേത്രങ്ങളിലും മോഷ്‌ടിക്കാൻ ശ്രമം നടത്തിയ ശേഷം മോഷ്‌ടാവ് മുരുകേശന്റെ വീട്ടിലെത്തി. ശബ്‌ദം കേട്ട് മോഷ്‌ടാവിനെ പിടികൂടാൻ ശ്രമിച്ച മുരുകേശനെ കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാലാണ് മുരുകേശൻ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ അധികൃതർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
A theft attempt was reported at three temples and a house in Malayinkeezhu, Thiruvananthapuram, early this morning. Money was stolen from the offering box at Althara Bhagavathy Temple. The suspect later attempted to attack a resident who tried to catch him. Temple authorities have filed a complaint with the Malayinkeezhu police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |