SignIn
Kerala Kaumudi Online
Friday, 09 October 2026 4.54 PM IST

വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയുടെ മുഖം തല്ലിച്ചതച്ചു; അമ്മ അറസ്റ്റിൽ

READ ENGLISH VERSION
sobha
അറസ്റ്റിലായ ശോഭ,​ പരിക്കേറ്റ ആറുവയസുകാരി

തിരുവനന്തപുരം: ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്ക്കാണ് മർദ്ദനമേറ്റത്. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മുറിവും ചതവുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചത്. അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതായിരുന്നു പ്രകോപന കാരണം. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്.

എന്നാൽ മുഖത്തെ മാരകമായ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിലായിരുന്നു മർദന വിവരം പുറത്തറിയുന്നത്. തുടർന്ന് അമ്മ ശോഭയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുമ്പ് ഇത്തരത്തിൽ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം ഉൾപ്പെടെ പൊലീസ് അന്വേഷിക്കും.

English Summary

A six-year-old girl in Neyyattinkara, Thiruvananthapuram, sustained severe facial injuries after allegedly being brutally beaten by her mother for deleting WhatsApp from her phone. Doctors at Neyyattinkara General Hospital suspected abuse, prompting police to arrest the mother, Shobha. The child was initially brought to the hospital with claims of falling from a bed. Police are investigating prior instances of abuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEYYATTINKARA CHILD ABUSE, WHATSAPP DELETION, MOTHER ASSAULTS CHILD, THIRUVANANTHAPURAM NEWS, NEYYATTINKARA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA