SignIn
Kerala Kaumudi Online
Sunday, 18 October 2026 1.53 PM IST

10 ലക്ഷം രൂപയുടെ കൈക്കൂലി : കോർപ്പറേഷനിലെ സിപിഎം കൗൺസിലറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

ajin
കൈക്കൂലി ആവശ്യപ്പെടുന്ന കൗൺസിലർ അജിൻ (മൊബൈൽ ഫോൺ ദൃശ്യത്തിൽ നിന്ന്)​

തിരുവനന്തപുരം: കൈക്കൂലി ആരോപണ വിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസില‌ർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഭൂമി തരംമാ​റ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്​റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു. സംഭവം വൻ വിവാദമായിരുന്നു. അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോയും ഫോൺ സംഭാഷണവും സഞ്ജു എന്നയാളാണ് പുറത്തുവിട്ടത്.

തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്ന് വാങ്ങിയ 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വിൽപ്പന നടത്തുകയായിരുന്നു സഞ്ജു. ആദ്യത്തെ രണ്ട് പ്ലോട്ട് വിറ്റതിന് പിന്നാലെ കൗൺസിലർ അജിൻ ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും അത് തരംമാറ്റി വിൽക്കാൻ സഹായിക്കാമെന്നും പറഞ്ഞ് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.

ചില പ്രാദേശിക നേതാക്കൾ വീട്ടിലെത്തി അജിനെ പിണക്കുന്നത് ദോഷം ചെയ്യുമെന്നും അഞ്ചുലക്ഷം രൂപ നൽകി പ്രശ്നം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായും സഞ്ജു ആരോപിച്ചു. തുടർന്ന് രാത്രി വരാൻ പറഞ്ഞതുപ്രകാരം അജിനെ കാണാൻ പോയി. ഈ സമയത്താണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതെന്നുമാണ് സഞ്ജു ആരോപിച്ചത്.

ഭൂമി വിൽക്കുമ്പോൾ വലിയ തുക ലഭിക്കുമെന്നും അതിൽ നിന്ന് ഒരു വിഹിതം തനിക്ക് നൽകണമെന്നും അജിൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്തപക്ഷം ഡിവൈഎഫ്ഐക്കാരെകൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തിയതായും സഞ്ജു പറഞ്ഞു. അജിൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. അതിനിടയിലാണ് റെയ്ഡ്.

English Summary

Vigilance raided the house of Thiruvananthapuram Corporation CPM Councillor Ajin following bribery allegations. A viral video showed Ajin allegedly demanding ten lakh rupees to reclassify land and illegally register encroached plots. The councillor reportedly threatened a complainant. This raid comes amidst significant controversy over the leaked video evidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM VIGILANCE RAID, CPM COUNCILLOR HOUSE RAID, തിരുവനന്തപുരം വിജിലൻസ് റെയ്ഡ്, KERALA VIGILANCE NEWS, CPM COUNCILLOR NEWS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA