SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം

assembly

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുള്ള 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസം, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലാത്തതിനാലും നിലവിലെ ഭേദഗതി നിയമത്തിലെ മറ്റ് വ്യവസ്ഥകൾ പലതും സ്വീകാര്യമല്ലാത്തതിനാലും ബിൽ അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നിർദ്ദേശിക്കപ്പെടുന്ന അംഗങ്ങളും നോമിനേറ്റ് ചെയ്യുന്ന ചെയർമാനും മാത്രമുള്ള ബോർഡ് ജനാധിപത്യ വ്യവസ്ഥക്ക് പൂർണമായും എതിരാണ്. നിലവിൽ ബില്ലിൽ മുന്നോട്ടു വച്ചിട്ടുള്ള വ്യവസ്ഥകൾ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിരവധി അധികാരങ്ങൾ കവർന്നെടുക്കുന്നതാണ്. വഖഫിന്റെ മേൽനോട്ടത്തിന് ചുമതലയുള്ള ബോർഡുകളുടെയും വഖഫ് ട്രിബ്യൂണലിന്റെയും പ്രവർത്തനം, അധികാരം എന്നിവ ദുർബലപ്പെടുത്തുന്നതും മതേതര കാഴ്ചപ്പാടുകൾ ലംഘിക്കുന്നതുമാണ്.
1995ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി

സംസ്ഥാന വഖഫ് ബോർഡുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചതുമാണ്. 1995ലെ ആക്ടിന്റെയും ആ ആക്ടിന് വന്നിട്ടുള്ള ഭേദഗതികളുടെയും അടിസ്ഥാനത്തിൽ വഖഫ് വസ്തുക്കളുടെ കാവലാളെന്ന നിലയിലാണ് സംസ്ഥാന വഖഫ് ബോർഡും സംസ്ഥാന വഖഫ് വകുപ്പും പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റിൽ ഉൾപെട്ട എൻട്രി 28ലെ ധർമ്മവും ധർമ്മ സ്ഥാപനങ്ങളും, ധർമ്മപരവും മതപരവുമായ ധനനിക്ഷേപങ്ങളും മതസ്ഥാപനങ്ങളും എന്ന ഉൾക്കുറിപ്പിലെ നിയമനിർമാണ അധികാരം ഉപയോഗിച്ചുകൊണ്ടാണ് ഈ നിയമം പാസാക്കിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരു പോലെ നിയമനിർമാണ അധികാരമുള്ള വിഷയമാണ് വഖഫ് എന്നും പ്രമേയത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA