SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

പിണറായിയെ സർക്കാർ സഹായിക്കുന്നു:രാജീവ് ചന്ദ്രശേഖർ

1

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെ യു.ഡി.എഫ് സർക്കാർ സഹായിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. കോടതി നിർദ്ദേശിച്ചപ്പോഴാണ് മാസപ്പടി കേസിൽ സർക്കാർ വിജിലൻസ് കേസെടുത്തത്. അതിനെതിരെ പിണറായി വിജയൻ കോടതിയിൽ പോയപ്പോൾ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാടെടുത്തു. പിണറായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ എഫ്.ഐ.ആറോ കേസെടുത്ത നടപടിയോ റദ്ദാക്കിക്കാനായില്ല. പിണറായിയുടെ അപ്പീൽ ഹൈക്കോടതിക്ക് പരിഗണിക്കാനായി അന്വേഷണം ഏഴ് ദിവസത്തേക്ക് മാത്രമാണ് നിറുത്തിവച്ചത്. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്നും കോടതി ചോദിച്ചിട്ടുണ്ട്. പിണറായിയെ സർക്കാർ സഹായിക്കുന്നത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണെങ്കിൽ അക്കാര്യം വ്യക്തമാക്കണം. കോൺഗ്രസും സി.പി.എമ്മും ദേശീയ തലത്തിൽ മാത്രമല്ല, സംസ്ഥാനത്തും ഒന്നിച്ചാണ് നീങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA