SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

സി.പി.എം പ്രതിരോധത്തിന് കരുത്തേകുന്ന വിധി 

1

തിരുവനന്തപുരം: പിണറായി വിജയനും, മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം സ്‌റ്റേ ചെയ്ത സുപ്രീം കോടതി വിധി സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തിന് കരുത്ത് പകരും. തത്കാലം പിണറായിക്ക് ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരുന്നില്ല എന്നതിലൂടെ വലിയ പ്രതിസന്ധിയാണ് ഒഴിവാകുന്നത്.

കെട്ടിച്ചമച്ച കേസെന്നതിനു പുറമെ ,പിണറായിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന ആരോപണം ശരി വയ്ക്കുന്നതാണ് കോടതി വിധിയെന്നാണ് സി.പി.എം വിലയിരുത്തൽ. ഇ.ഡിക്കും സംസ്ഥാന സർക്കാരിനുമേറ്റ തിരിച്ചടിയായും കരുതുന്നു. സംസ്ഥാന സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് തിടുക്കപ്പെട്ടാണെന്നും, സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാത്തത് ഇ.ഡിയെ സഹായിക്കാനാണെന്നും സി.പി.എം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധി . സർക്കാർ അപ്പീൽ പോകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ്, ഇ.ഡി കേസെടുത്തതും ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായിക്ക് നോട്ടീസ് നൽകിയതും. ഇത് രാഷ്ട്രീയ വേട്ടയാടലാണെന്നും നടപടിക്രമങ്ങൾ ലംഘിച്ചാണെന്നും സി.പി.എം ആരോപിച്ചിരുന്നു.

സുപ്രിം കോടതി വിധി എതിരായിരുന്നെങ്കിൽ പിണറായി ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമായിരുന്നു. രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിച്ചാലും അത് എത്രത്തോളം ഫലപ്രദമാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു.ഇ.ഡി

അറസ്റ്റിലേക്ക് കടക്കുമോയെന്ന ഭയവും. സഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ പിണറായിയെ ചോദ്യം ചെയ്യുന്നത് പോലും ഭരണപക്ഷം വലിയ ആയുധമാക്കി

മാറ്റുമായിരുന്നു..ഇന്നും നാളെയുമായി നടക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ഇ.ഡിക്കെതിരായ രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ തീരുമാനമെടുക്കും.
ജില്ലാ തലങ്ങളിൽ ഇ.ഡിക്കും , സംസ്ഥാന സർക്കാരിനുമെതിരെ വ്യാപക പ്രചരണം നടത്താനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA