SignIn
Kerala Kaumudi Online
Thursday, 22 October 2026 3.24 AM IST

കോൺഗ്രസിൽ വീണ്ടും മുറുമുറുപ്പ്

1

തിരുവനന്തപുരം: നേതാക്കളുടെ പരസ്യപ്രസ്താവന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിലക്കിയിട്ടും കോൺഗ്രസിലെ മുറുമുറുപ്പ് നിലയ്ക്കുന്നില്ല. വിലക്ക് വന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി അടൂർ പ്രകാശിന് പരസ്യ പിന്തുണയുമായി രഗത്ത് വന്നത്. ഫെയ്സ് ബുക്ക് വീഡിയോയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും അതൃപ്തി പ്രകടമാക്കി.

അടൂർ പ്രകാശിന്റെ പ്രസ്താവനകൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ജെബി മേത്തറുടെ പ്രതികരണം. കെ.മുരളീധരന്റെ അഭിപ്രായങ്ങൾക്ക് പിന്നിലും ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും, വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്നുമാണ് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ പരസ്യ പ്രതികരണം കേട്ട ഭാവം കെ.പി.സി.സി നേതൃത്വം കാട്ടിയില്ല.തന്നെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാൻ ഒരു കൂട്ടം ആൾക്കാർ ശ്രമിച്ചെന്നാണ് ഇന്നലെ കെ.സുധാകരൻ തട്ടും തടവുമില്ലാതെ പറഞ്ഞത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറ വയ്ക്കരുതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരിലേക്കെന്ന് വ്യക്തം.

അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​ന​ഷ്ടം ​:​ തു​റ​ന്ന​ടി​ച്ച് ​കെ.​ ​സു​ധാ​ക​രൻ

ക​ണ്ണൂ​ർ​:​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത്​ ​നി​ന്ന് ​നീ​ക്കി​യ​തി​നു​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​പാ​ർ​ട്ടി​യി​ലെ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നെ​തി​രെ​ ​പ​ര​സ്യ​മാ​യി​ ​തു​റ​ന്ന​ടി​ച്ച് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി. ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ​ത​ന്നെ​ ​'​പു​ക​ച്ചു​ ​പു​റ​ത്തു​ ​ചാ​ടി​ക്കാ​ൻ"​ ​ഒ​രു​കൂ​ട്ടം​ ​ആ​ളു​ക​ൾ​ ​ബോ​ധ​പൂ​ർ​വം​ ​ശ്ര​മി​ച്ചെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ച​ത്.​ അ​ധി​കാ​ര​ത്തി​നായി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ഭി​മാ​ന​വും​ ​അ​ന്ത​സും​ ​അ​ടി​യ​റ​വ​യ്ക്ക​രു​തെ​ന്നും,​ ​ഭ​ര​ണം​ ​വ​രും​ ​പോ​കു​മെ​ന്നും​ ​നേ​തൃ​ത്വ​ത്തെ​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​വീ​ഡി​യോ​ ​പോ​സ്റ്റ് ​പി​ന്നീ​ട് ​പി​ൻ​വ​ലി​ച്ചു. ത​ക​ർ​ന്നു​ ​ത​രി​പ്പ​ണ​മാ​യി​ ​നി​ന്ന​ ​കോ​ൺ​ഗ്ര​സ് ​പ്ര​സ്ഥാ​ന​ത്തെ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​യി​ ​ഏ​റ്റെ​ടു​ത്ത് ​ക​ര​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ ​ല​ഭി​ച്ച​തെ​ന്താ​ണെ​ന്ന് ​വേ​ദ​ന​യോ​ടെ​ ​ചോ​ദി​ച്ച​ ​സു​ധാ​ക​ര​ൻ,​ ​പാ​ർ​ട്ടി​യെ​ ​വി​ജ​യപാ​ത​യി​ലേ​ക്ക്​ ​ന​യി​ച്ച​തു​ ​ച​രി​ത്ര​മാ​ണെ​ന്നും​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​എ​ന്നി​ട്ടും​ ​'​യാ​തൊ​രു​ ​കാ​ര​ണ​വു​മി​ല്ലാ​തെ"​ ​മാ​റ്റാ​ൻ​ ​ശ്ര​മ​മു​ണ്ടാ​യ​ത് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​അ​തി​യാ​യ​ ​ദുഃ​ഖ​മു​ണ്ടാ​യി.​ ​പാ​ർ​ട്ടിക്കായി ​ര​ക്തം​ ​ചീ​ന്തി​യ​വ​രു​ടെ​യും​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​കൂ​ടെ​ ​നി​ന്ന​വ​രു​ടെ​യും​ ​വി​യ​ർ​പ്പി​നെ​ ​വി​ല​ ​കു​റ​ച്ചു​ ​കാ​ണു​ന്ന​ ​ഇ​ത്ത​രം​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഗു​ണം​ ​ചെ​യ്യി​ല്ല.​ സി.​പി.​എ​മ്മി​ന്റെ​ ​ഉ​രു​ക്കു​കോ​ട്ട​യെ​ന്ന് ​അ​ഹ​ങ്ക​രി​ച്ച​ ​ക​ണ്ണൂ​രി​ൽ​ ​ത്രി​വ​ർ​ണ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​താ​നും​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​നു​ഭ​വി​ച്ച​ ​യാ​ത​ന​ക​ൾ​ ​ചെ​റു​ത​ല്ല. ക​ണ്ണൂ​രി​ലെ​ ​അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്നും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ര​യും​ ​ത്യാ​ഗ​വും​ ​മ​റ​ന്ന് ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ഒ​ത്തു​തീ​ർ​പ്പി​നും​ ​ത​യ്യാ​റ​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​പ​ക്ഷ​ത്തി​നു​ള്ളി​ലും​ ​തെ​റ്റു​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നു​ള്ള​ ​ആ​ർ​ജ്ജ​വ​മു​ണ്ടാ​ക​ണം.​ ​സ​ർ​ക്കാ​രി​ന് ​ആ​വ​ശ്യം​ ​സ്തു​തി​പാ​ട​ക​രെ​യ​ല്ല,​ ​തെ​റ്റു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ​ ​ധൈ​ര്യ​മു​ള്ള​വ​രെ​യാ​ണെന്നും സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA