
തിരുവനന്തപുരം: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളുടെ അവലോകനത്തിനായി സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നു തുടങ്ങും. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്തിയിരുന്നു.പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ഇ.എൻ.സുരേഷ് ബാബുവിനെതിരായ തുടർ നടപടികളും തീരുമാനിക്കും.
തിരുത്തൽ നടപടികൾ പാർട്ടിക്ക് എത്രത്തോളം പ്രയോജനമുണ്ടാക്കിയെന്നതും ഇനി നടപ്പിലാക്കേണ്ട തിരുത്തലുകളും സംസ്ഥാന സമിതി ചർച്ച ചെയ്യും.പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇ.ഡിയും സംസ്ഥാന സർക്കാരും നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും ചർച്ചയാകും. രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നതടക്കം തീരുമാനിക്കും.
ഇ.എൻ.സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന് വനിതാ നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. യോഗത്തിൽ സുരേഷ്ബാബു പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത തുടങ്ങിയവരാണ്
നടപടി ആവശ്യപ്പെത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |