SignIn
Kerala Kaumudi Online
Sunday, 07 June 2026 2.16 AM IST

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളില്ല, ജനപങ്കാളിത്തം കുറഞ്ഞതിന് പിന്നിൽ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമെന്ന്

READ ENGLISH VERSION
c

വ​ട​ക​ര​:​ ​വ​ട​ക​ര​ ​ജി​ല്ല​ ​ആ​ശു​പ​ത്രി​യു​ടെ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ത്തി​യ​ ച​ട​ങ്ങി​ൽ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​കു​റ​ഞ്ഞ​തി​ൽ അതൃപ്തി പ്രകടിപ്പിച്ച് ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ. ​ ​" സാ​ധാ​ര​ണ​ ​വ​ട​ക​ര​യി​ലെ​ ​പ​രി​പാ​ടി​ക​ൾ​ ​ഇ​ങ്ങ​നെ​യ​ല്ല,​​​ ​ന​ല്ല​ ​ആ​ൾ​ക്കൂ​ട്ടം​ ​ഉ​ണ്ടാ​വാ​റു​ണ്ട്,​ ​വ​ലി​യ​ ​പ​ന്ത​ൽ​ ​സം​ഘാ​ട​ക​ർ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട് .​ ​ചൂ​ട് ​കാ​ല​മാ​യ​തി​നാ​ൽ​ ​ആ​ളു​ക​ൾ​ക്ക് ​ഇ​ട​വി​ട്ട് ​ഇ​രി​ക്കാ​ൻ​ ​പ​റ്റു​ന്നു​ണ്ട്.​ ​ഔ​ചി​ത്യ​ഭം​ഗി​ ​കൊ​ണ്ട് ​പ​ല​തും​ ​ഞാ​ൻ​ ​പ​റ​യാ​തെ​ ​ഒ​തു​ക്കു​ക​യാ​ണ്.​"​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ തന്റെ നീരസം അറിയിച്ചത്.


കേ​ന്ദ്ര​ ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​​​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​രാ​യ​ ​വീ​ണാ​ ​ജോ​ർ​ജ്,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​അ​ബ്ദു​റ​ഹ്മി​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​കെ.​കെ.​ര​മ​ ​എം.​എ​ൽ.​എ,​​​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​ഇ​തി​നെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മ​ർ​ശി​ച്ചു.​ ​വ​ട​ക​ര​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​എം.​എ​ൽ.​എ​യെ​യും​ ​എം.​പി​യെ​യും​ ​ഒ​ഴി​വാ​ക്കു​ന്ന​ ​പ​തി​വു​ണ്ട്.​ ​അ​ത് ​പ​ല​ത​വ​ണ​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​ഇ​രു​വ​രെ​യും​ ​ക്ഷ​ണി​ക്കു​ക​യും​ ​പോ​സ്റ്റ​റു​ക​ളി​ൽ​ ​പേ​രും​ ​പ​ട​വും​ ​വ​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​പ​ങ്കെ​ടു​ത്തി​ല്ല.
ജ​ന​പ​ങ്കാ​ളി​ത്തം​ ​കു​റ​യു​ന്ന​തി​ൽ​ ​ഇ​വ​രു​ടെ​ ​വി​ട്ടു​നി​ൽ​ക്ക​ൽ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പൊ​തു​ ​വി​ല​യി​രു​ത്ത​ൽ.​

​വ​ട​ക​ര​യി​ലെ​ ​പ്ര​മു​ഖ​ ​നേ​താ​വാ​യ​ ​പി.​കെ.​ദി​വാ​ക​ര​നെ​ ​സി.​പി.​എം​ ​ജി​ല്ല​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​ ​തു​ട​രു​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​ ​ശു​ഷ്‌​ക​മാ​യ​തി​ന്റെ​ ​പി​ന്നി​ലെ​ന്നും​ ​വി​മ​ർ​ശ​ന​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CMPINARAYI, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA