SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.08 PM IST

പാലക്കാട് വ്യാപക വ്യാജ വോട്ടെന്ന് സി.പി.എം

cpm

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി. 177-ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബി.ജെ.പി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ്.ബി.ജെ.പി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസിന്റെ പ്രചാരണം. സി.കൃഷ്ണകുമാറിനെ മലമ്പുഴയിൽ ജയിപ്പിക്കാൻ ഷാഫി പറമ്പിൽ ഇടപെട്ടിരുന്നു. പാലക്കാട് ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സി.കൃഷ്ണകുമാർ മത്സരിക്കാത്തത് എന്തുകൊണ്ടാണ്, ഇത്തവണയും ഷാഫി പറമ്പിൽ പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ചേലക്കരയിൽ 19.7 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ച സംഭവത്തിൽ പിടിയിലായ ജയനുമായി പാലക്കട്ടെ കോൺഗ്രസ് കൗൺസിലർക്ക് അടുത്ത ബന്ധമുണ്ട്.പാലക്കാട് കൊണ്ടുവന്ന കള്ളപണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചതാണ്. ജയൻ സി.പി.എംകാരനെന്ന അനിൽ അക്കരയുടെ ആരോപണവും അന്വേഷിക്കട്ടെയെന്നും സുരേഷ് ബാബു പറഞ്ഞു.

ജില്ലാ സെക്രട്ടറിക്ക് നാണമില്ല?- രാഹുൽ

മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ നിരവധി വ്യാജ വോട്ടുകൾ ചേർത്തുവെന്ന സിപിഎം ആരോപണത്തിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഇ.എൻ.സുരേഷ് ബാബു ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കണമെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ നാണമില്ലേ എന്നുമായിരുന്നു രാഹുലിന്റെ മറുപടി.സുരേഷ് ബാബു രാവിലെ

ഒരാരോപണം ഉന്നയിക്കും. വൈകുന്നേരം മറ്റു നേതാക്കൾ അത് തിരുത്തും.വോട്ടർ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തുന്ന ഉദ്യോഗസ്ഥർ സർക്കാരിന് കീഴിലാണ്. സർക്കാർ ആരുടേതെന്ന് ജില്ലാ സെക്രട്ടറി പരിശോധിക്കണമെന്നും രാഹുൽ പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA