SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യം

election

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും.നവംബർ 10 മുമ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ളിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.സംവരണവാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.കൊവിഡിന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ 2020ൽ നവംബർ ആറിനായിരുന്നു വിജ്ഞാപനം.ഡിസംബർ മൂന്നുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്.ഇത്തവണയും ഒന്നിലധികം ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കണം.21ന് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി അവസാനിയ്ക്കും.കണ്ണൂരിലെ മട്ടന്നൂർ നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് 2022 ആഗസ്റ്റ് 20നും സത്യപ്രതിജ്ഞ സെപ്തംബർ 11നുമായിരുന്നു.ഇവിടുത്തെ ഭരണസമിതിയുടെ കാലാവധി 2027 സെപ്തംബർ പത്തിനേ അവസാനിക്കൂ.തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻ/അദ്ധ്യക്ഷ സംവരണം നിശ്ചയിക്കലും അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരണവുമാണ് ഇനി നടക്കാനുള്ളത്.അദ്ധ്യക്ഷനിർണയം ഈ മാസം പൂർത്തിയാക്കും.25ന് വോട്ടർപട്ടികയും പ്രസിദ്ധീകരിക്കും.ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തയ്യാറെടുപ്പിലേയ്ക്ക് കമ്മിഷൻ കടക്കും.

 വാ​ർ​ഡു​ ​വി​ഭ​ജ​നം: അ​പ്പീ​ലു​ക​ളി​ൽ​ 27​ന് ​വാ​ദം

​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വാ​ർ​ഡ് ​വി​ഭ​ജ​നം​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ളി​യ​തി​നെ​തി​രാ​യ​ ​അ​പ്പീ​ലു​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു.​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​മു​ര​ളീ​ ​കൃ​ഷ്ണ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​അ​പ്പീ​ൽ​ ​പ​രി​ഗ​ണി​ച്ച​ത്.​ ​ഉ​ദു​മ,​ ​എ​ ​ആ​ർ​ ​ന​ഗ​ർ,​ ​ക​ഠി​നം​കു​ളം,​വ​ള്ളി​ക്കു​ന്ന്,​വി​ജ​യ​പു​രം,​പെ​രും​ക​ട​വി​ള​ ​എ​ന്നീ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വാ​ർ​ഡു​ ​വി​ഭ​ജ​ന​മാ​ണ് ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​ഈ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വാ​ർ​ഡ് ​വി​ഭ​ജ​നം​ ​അ​പ്പീ​ലു​ക​ളു​ടെ​ ​തീ​ർ​പ്പി​ന് ​വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ഒ​ക്ടോ​ബ​ർ​ 27​ന് ​കോ​ട​തി​ ​വി​ശ​ദ​മാ​യ​ ​വാ​ദം​ ​കേ​ൾ​ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA